അടിയന്‍ കേള്‍ക്കുന്നു
വയര്‍ലെസ് റേഡിയോ ഓണായിരുന്നെങ്കില്‍ ടൈറ്റാനിക് മുങ്ങുകയാണെന്ന് അവര്‍ അറിയുമായിരുന്നു. മറ്റൊരു കപ്പലിന്റെ റേഡിയോ ഓപ്പറേറ്ററായ സിറില്‍ ഇവാന്‍സ്, ടൈറ്റാനിക്കിലെ റേഡിയോ ഓപ്പറേറ്ററായ ജാക്ക് ഫിലിപ്‌സിന് അവര്‍ക്കു നേരെ ഒരു മഞ്ഞുമല ഒഴുകിവരുന്നതായുള്ള ഒരു സന്ദേശം കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടൈറ്റാനിക് റേഡിയോ ഓപ്പറേറ്റര്‍ യാത്രക്കാരുടെ സന്ദേശങ്ങള്‍ കൈമാറുന്ന തിരക്കില്‍ ആയിരുന്നു; അതിനാല്‍ മിണ്ടാതിരിക്കാന്‍ ഇവാന്‍സിനോട് ധിക്കാരപൂര്‍വ്വം പറയുകയും ചെയ്തു. അതിനാല്‍ അദ്ദേഹം മനസ്സില്ലാമനസ്സോടെ റേഡിയോ ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു. പത്ത് മിനിറ്റിനുശേഷം ടൈറ്റാനിക് ഒരു മഞ്ഞുമലയില്‍ ഇടിച്ചു. ആരും ശ്രദ്ധിക്കാഞ്ഞതിനാല്‍ അവരുടെ ദുരിത സൂചനകള്‍ക്ക് ഉത്തരം കിട്ടാതെ പോയി.
1 ശമൂവേലില്‍, യിസ്രായേല്‍ പുരോഹിതന്മാര്‍ അഴിമതിക്കാരാണെന്നും രാഷ്ട്രം അപകടത്തിലേക്ക് നീങ്ങുമ്പോള്‍ അവരുടെ ആത്മീയ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടുവെന്നും നാം വായിക്കുന്നു. 'ആ കാലത്ത് യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു' (1 ശമൂവേല്‍ 3:1). എന്നിട്ടും തന്റെ ജനത്തെ ഉപേക്ഷിക്കാന്‍ ദൈവത്തിനു മനസ്സില്ലായിരുന്നു. പുരോഹിതന്റെ വീട്ടില്‍ വളര്‍ത്തപ്പെട്ട ശമൂവേല്‍ എന്ന ബാലനോട് അവന്‍ സംസാരിച്ചുതുടങ്ങി. ശമൂവേല്‍ എന്ന പേരിന്റെ അര്‍ത്ഥം ''യഹോവ കേള്‍ക്കുന്നു'' - അവന്റെ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കിയതിന്റെ സ്മരണാര്‍ത്ഥമായിരുന്നു ആ പേര്. എന്നാല്‍ ദൈവത്തെ എങ്ങനെ കേള്‍ക്കണമെന്ന് ശമൂവേല്‍ പഠിക്കേണ്ടതുണ്ടായിരുന്നു.
''അരുളിച്ചെയ്യണമേ; അടിയന്‍ കേള്‍ക്കുന്നു'' (വാ. 10). ദാസനാണ് ഇതു കേള്‍ക്കുന്നത്. ദൈവം തിരുവെഴുത്തുകളില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അനുസരിക്കുന്നതും നമുക്ക് തിരഞ്ഞെടുക്കാം. നമുക്ക് നമ്മുടെ ജീവിതം അവനു സമര്‍പ്പിക്കുകയും - തങ്ങളുടെ ''റേഡിയോകള്‍'' ഓണാക്കിയവരായ - എളിയ ദാസന്മാരുടെ നിലപാട് സ്വീകരിക്കുകയും ചെയ്യാം.
ഒരു മഹത്തായ പ്രവൃത്തി
ഒരു വാതില്‍ അടയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു കഷണം ടേപ്പ് ഇരിക്കുന്നത് സുരക്ഷാ ജീവനക്കാരന്‍ കണ്ടെത്തി നീക്കം ചെയ്തു. പിന്നീട്, വാതില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ അതില്‍ വീണ്ടും ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി അയാള്‍ കണ്ടെത്തി. അയാള്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ വന്ന് അഞ്ച് കവര്‍ച്ചക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യു.എസിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാഷിംഗ്ടണ്‍ ഡി.സിയിലെ വാട്ടര്‍ഗേറ്റ് കെട്ടിടത്തില്‍ ജോലിചെയ്യുന്ന യുവാവായ കാവല്‍ക്കാരന്‍ തന്റെ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി പുറത്തുകൊണ്ടുവന്നത് തന്റെ ജോലി ഗൗരവമായി എടുത്ത് നന്നായി ചെയ്തതുകൊണ്ടാണ്.
നെഹെമ്യാവ് യെരൂശലേമിന് ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി - അവന്‍ ആ ദൗത്യം ഗൗരവമായി എടുത്തു. പദ്ധതിയുടെ അവസാനിക്കാറായപ്പോള്‍, സമീപത്തുള്ള എതിരാളികള്‍ അടുത്തുള്ള ഒരു ഗ്രാമത്തില്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ നെഹെമ്യാവിനെ ക്ഷണിച്ചു. സൗഹാര്‍ദ്ദപരമായ ക്ഷണത്തിന്റെ മറവില്‍ ഒരു വഞ്ചനാപരമായ കെണി ഉണ്ടായിരുന്നു (നെഹെമ്യാവ് 6:1-2). എന്നാല്‍ നെഹെമ്യാവിന്റെ പ്രതികരണം അവന്റെ ബോധ്യത്തിന്റെ ആഴം കാണിക്കുന്നു: ''ഞാന്‍ ഒരു വലിയ വേല ചെയ്തു വരുന്നു; എനിക്ക് അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കല്‍ വരുന്നതിനാല്‍ അതിനു മിനക്കേടു വരുത്തുന്നത് എന്തിന്?' (വാ. 3).
അവന് തീര്‍ച്ചയായും ചില അധികാരങ്ങളുണ്ടെങ്കിലും, നെഹെമ്യാവ് വീരന്മാരുടെ ഗണത്തില്‍ വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നില്ല. അവന്‍ ഒരു വലിയ യോദ്ധാവായിരുന്നില്ല, കവിയോ പ്രവാചകനോ അല്ല, രാജാവോ വിശുദ്ധനോ ആയിരുന്നില്ല. കരാര്‍ പണിക്കാരനായി മാറിയ പാനപാത്രവാഹകനായിരുന്നു അവന്‍. എന്നിട്ടും താന്‍ ദൈവത്തിനുവേണ്ടി സുപ്രധാനമായ ഒരുകാര്യം ചെയ്യുന്നുവെന്ന് അവന്‍ വിശ്വസിച്ചു. നാം ചെയ്യുന്നതിനായി അവിടുന്ന് നമുക്ക് നല്‍കിയിട്ടുള്ള ജോലി ഗൗരവമായി എടുത്ത് അവിടുത്തെ ശക്തിയിലും കരുതലിലും അത് നന്നായി ചെയ്യുവാന്‍ നമുക്കു കഴിയട്ടെ.
ദൈവത്തിന്റെ ലോകത്തെ വളര്‍ത്തിയെടുക്കുക
''ഡാഡീ, ഡാഡി എന്തുകൊണ്ടാണ് ജോലിക്ക് പോകേണ്ടിവരുന്നത്?'' എന്റെ ചെറിയ മകള്‍, അവളുടെ കൂടെ ഞാന്‍ കളിക്കാന്‍ ചെല്ലേണ്ടതിന് എന്നെ പ്രേരിപ്പിക്കാനായി ചോദിച്ചു. ജോലി ഒഴിവാക്കി അവളോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു, പക്ഷേ ജോലിസ്ഥലത്ത് എന്റെ ശ്രദ്ധ ആവശ്യമായ കാര്യങ്ങളുടെ പട്ടിക അനുദിനം വര്‍ദ്ധിച്ചു വരികയായിരുന്നു. എന്നിരുന്നാലും മകള്‍ ചോദിച്ചത് ഒരു നല്ല ചോദ്യമാണ്. എന്തുകൊണ്ടാണ്് നാം ജോലി ചെയ്യേണ്ടത്? നമുക്കും നമ്മുടെ പ്രിയപ്പെട്ട ആളുകള്‍ക്കും ആവശ്യമായവ നല്‍കുക എന്നതു മാത്രമാണോ? ശമ്പളം ലഭിക്കാത്ത അധ്വാനത്തെക്കുറിച്ച് എന്തുപറയുന്നു? - എന്തുകൊണ്ടാണ് നാം അത് ചെയ്യുന്നത്?
യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി 'ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാക്കുവാനും' അവിടെയാക്കി എന്ന് ഉല്പത്തി 2 നമ്മോടു പറയുന്നു. എന്റെ ഭാര്യാപിതാവ് ഒരു കൃഷിക്കാരനാണ്, ഭൂമിയേയും കന്നുകാലികളേയും സ്‌നേഹിക്കുന്നതിനാലാണ് താന്‍ കൃഷി ചെയ്യുന്നതെന്ന് അദ്ദേഹം പലപ്പോഴും എന്നോട് പറയാറുണ്ട്. അത് മനോഹരമാണ്, പക്ഷേ ഇത് സ്വന്തം ജോലിയെ ഇഷ്ടപ്പെടാത്തവരുടെ മുമ്പില്‍ നീണ്ടുനില്‍ക്കുന്ന ചോദ്യങ്ങള്‍ ഇട്ടുകൊടുക്കുന്നു. എന്തുകൊണ്ടാണ് ദൈവം ഒരു പ്രത്യേക ദൗത്യവുമായി ഞങ്ങളെ ഒരു പ്രത്യേക സ്ഥലത്ത് ആക്കിയത്?
ഉല്പത്തി 1 അതിനുള്ള ഉത്തരം നമുക്ക് നല്‍കുന്നു. അവന്‍ സൃഷ്ടിച്ച ലോകത്തെ ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടത് (വാ. 26). ലോക സൃഷ്ടിയെക്കുറിച്ചുള്ള ജാതീയ കഥകള്‍ ''ദേവന്മാര്‍'' മനുഷ്യരെ സൃഷ്ടിച്ചത് അവരുടെ അടിമകളായിരിക്കുന്നതിനുവേണ്ടിയാണെന്നു പ്രഖ്യാപിക്കുന്നു. എന്നാല്‍ ഏക സത്യ ദൈവം മനുഷ്യരെ തന്റെ പ്രതിനിധികളാക്കി - തനിക്കുവേണ്ടി താന്‍ ഉണ്ടാക്കിയ കാര്യങ്ങളെ സൂക്ഷിക്കാനായി. - മാറ്റിയതായി ഉല്പത്തി പ്രഖ്യാപിക്കുന്നു. അവിടുത്തെ ജ്ഞാനവും സ്‌നേഹമുള്ള ക്രമവും നമുക്കു ലോകത്തിലേക്ക് പ്രതിഫലിപ്പിക്കാം. അവന്റെ മഹത്വത്തിനായി ലോകത്തെ നട്ടുവളര്‍ത്തുന്നതിനുള്ള ഒരു ആഹ്വാനമാണ് ജോലി.
വിലയേറിയ സന്തോഷം
ഡിജിറ്റല്‍ മെലഡിയുടെ ശബ്ദത്തില്‍, ഞങ്ങള്‍ ആറ് പേരും പ്രവര്‍ത്തനക്ഷമരായി. ചിലര്‍ ചെരിപ്പുകള്‍ ധരിച്ചു, മറ്റുള്ളവര്‍ നഗ്‌നപാദരായി വാതില്‍ക്കലേക്കോടി. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ എല്ലാവരും ഐസ്‌ക്രീം ട്രക്കിനെ പിന്തുടര്‍ന്ന് റോഡിലൂടെ താഴേക്കോടി. വേനല്‍ക്കാലത്തെ ആദ്യത്തെ ചൂടുള്ള ദിനമായിരുന്നു അത്, അതിനെ തണുപ്പും മധുരവുമുള്ള ഒരു സല്ക്കാരം കൊണ്ട് ആഘോഷിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗവുമില്ല! ശിക്ഷണമനുസരിച്ചോ ബാധ്യതയില്‍ നിന്നോ അല്ല, മറിച്ച് അത് നല്‍കുന്ന സന്തോഷം കൊണ്ടു മാത്രമാണ് ഞങ്ങളിതു ചെയ്യുന്നത്.
മത്തായി 13:44-46 ല്‍ കാണുന്ന ഉപമകളില്‍, മറ്റൊന്നു നേടാനായി തനിക്കുള്ളതെല്ലാം വില്‍ക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കഥകള്‍ ത്യാഗത്തെക്കുറിച്ചാണെന്ന് നാം ചിന്തിച്ചേക്കാമെങ്കിലും അതല്ല യഥാര്‍ത്ഥ കാര്യം. വാസ്തവത്തില്‍, ആദ്യത്തെ കഥ പ്രഖ്യാപിക്കുന്നത് ''സന്തോഷം'' ആണ് എല്ലാം വില്‍ക്കാനും നിലം വാങ്ങാനും മനുഷ്യനെ പ്രേരിപ്പിച്ചത്. സന്തോഷമാണ് മാറ്റത്തിലേക്കു നയിക്കുന്നത് - കുറ്റബോധമോ കടമയോ അല്ല.
യേശു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല; നമ്മിലുള്ള അവന്റെ അവകാശവാദങ്ങള്‍ നമ്മുടെ സകലത്തെയും സംബന്ധിച്ചുള്ളതാണ്. കഥകളിലെ രണ്ടുപേരും ''എല്ലാം വിറ്റു'' (വാ. 44). എന്നാല്‍ ഇവിടെ ഏറ്റവും മികച്ച ഭാഗം: എല്ലാം വില്‍ക്കുന്നതിന്റെ ഫലം യഥാര്‍ത്ഥത്തില്‍ നേട്ടമാണ്. നാം അത് സങ്കല്‍പ്പിച്ചിരിക്കയില്ല. നിങ്ങളുടെ ക്രൂശ് എടുക്കുന്നതിനെക്കുറിച്ചല്ലേ ക്രിസ്തീയ ജീവിതം? അതെ. അതു തന്നേ. എന്നാല്‍ നാം മരിക്കുമ്പോള്‍ നാം ജീവിക്കുന്നു; നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തുമ്പോള്‍, നമ്മള്‍ അത് കണ്ടെത്തുന്നു. ''എല്ലാം വില്‍ക്കുമ്പോള്‍'' നമുക്ക് ഏറ്റവും വലിയ നിധി ലഭിക്കുന്നു: യേശു! സന്തോഷമാണ് കാരണം; കീഴടങ്ങലാണ് പ്രതികരണം.
യേശുവിനെ അറിയുക എന്ന നിധിയാണ് പ്രതിഫലം.
നമ്മെത്തന്നെ കുറച്ചുകാണുക
ചെറുപ്പക്കാരന്‍ ടീമിന്റെ ക്യാപ്റ്റനായി. പ്രൊഫഷണല്‍ സ്പോര്‍ട്സ് സ്‌ക്വാഡിനെ ഇപ്പോള്‍ നയിക്കുന്നത് മീശപോലും മുളയ്ക്കാത്ത സൗമ്യനായ ഒരു കുട്ടിയായിരുന്നു . അദ്ദേഹത്തിന്റെ ആദ്യത്തെ പത്രസമ്മേളനം നിരാശപ്പെടുത്തുന്നതായിരുന്നു. പരിശീലകന്റെയും ടീമംഗങ്ങളുടെയും അഭിപ്രായങ്ങള്‍ക്ക് അയാള്‍ വഴങ്ങിക്കൊടുക്കുകയും താന്‍ തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നതിനെക്കുറിച്ച് ആവര്‍ത്തനവിരസമായ തമാശകള്‍ പുലമ്പുകയും ചെയ്തു. ആ സീസണില്‍ ടീം മോശം പ്രകടനം നടത്തുകയും അതിന്റെ അവസാനം യുവക്യാപ്റ്റന്റെ സ്ഥാനം തെറിക്കുകയും ചെയ്തു. നയിക്കാനുള്ള അധികാരം തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അയാള്‍ മനസ്സിലാക്കിയില്ല, അല്ലെങ്കില്‍ ഒരുപക്ഷേ തനിക്കതിനു കഴിയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
പരാജയങ്ങള്‍ നിമിത്തം ശൗല്‍ ''സ്വന്തകാഴ്ചയില്‍ ചെറിയവനായിരുന്നു'' (1 ശമൂവേല്‍ 15:17) - എല്ലാവരിലും ഉയരം കൂടിയവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ പറയുന്നത് തമാശയാണ്. അവന്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവന്‍ ആയിരുന്നു (9: 2). എന്നിട്ടും അങ്ങനെയല്ല അവന്‍ സ്വയം കണ്ടത്. വാസ്തവത്തില്‍, ഈ അധ്യായത്തിലെ അവന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അംഗീകാരം നേടാനുള്ള ശ്രമങ്ങളായിട്ടാണ് വെളിപ്പെടുന്നത്. ദൈവമാണ് ആളുകളല്ല തന്നെ തിരഞ്ഞെടുക്കുകയും ഒരു ദൗത്യംഏല്പിക്കുകയും ചെയ്തതെന്ന് അവന്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നില്ല.
എന്നാല്‍ ശൗലിന്റെ തെറ്റ് ഓരോ മനുഷ്യന്റെയും പരാജയത്തിന്റെ ഒരു ചിത്രമാണ്: ദൈവത്തിന്റെ ഭരണം പ്രതിഫലിപ്പിക്കുന്നതിനാണ് നാം ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് നാം വിസ്മരിച്ചിട്ട് നമ്മുടെ അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ നാം എത്തിച്ചേരുകയും ലോകത്തില്‍ നാശം വ്യാപിപ്പിക്കുകയും ചെയ്‌തേക്കാം. ഇത് പഴയപടിയാക്കാന്‍, നാം ദൈവത്തിലേക്ക് മടങ്ങേണ്ടതുണ്ട് - പിതാവ് തന്റെ സ്‌നേഹത്താല്‍ നമ്മെ നിര്‍വചിക്കുന്നതിനും ആത്മാവിനാല്‍ നമ്മെ നിറയ്ക്കാനും, യേശു നമ്മെ ലോകത്തിലേക്ക് അയയ്ക്കാനും അനുവദിക്കുക.
തിരഞ്ഞെടുപ്പുകള്‍ നയിക്കുന്നിടം
മൊബൈല്‍ സേവനമോ വഴിയുടെ മാപ്പോ ഇല്ലാത്തതിനാല്‍, മുമ്പു കണ്ട ഒരു മാപ്പിന്റെ ഓര്‍മ്മ മാത്രമേ ഞങ്ങളെ നയിക്കാനായി ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒടുവില്‍ കാട്ടില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് വന്നു. അര മണിക്കൂര്‍ മാത്രം നടക്കേണ്ടിയിരുന്ന ഞങ്ങള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുത്തതിന്റെ ഫലമായി വളരെക്കൂടുതല്‍ നടക്കേണ്ടി വന്നു.
ജീവിതം അങ്ങനെയാകാം: ഒരു കാര്യം ശരിയോ തെറ്റോ എന്ന് നാം ചോദിക്കേണ്ടതില്ല, മറിച്ച് അത് എവിടേക്കാണ് നയിക്കുന്നത് എന്നാണു ചോദിക്കേണ്ടത്. 1-ാം സങ്കീര്‍ത്തനം രണ്ട് ജീവിതരീതികളെ താരതമ്യം ചെയ്യുന്നു - നീതിമാന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ) വഴിയും ദുഷ്ടന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ ശത്രുക്കളുടെ) വഴിയും. നീതിമാന്‍ ഒരു വൃക്ഷംപോലെ തഴച്ചുവളരുന്നു, എന്നാല്‍ ദുഷ്ടന്മാര്‍ പതിരുപോലെ പറന്നുപോകുന്നു (വാ. 3-4). തഴച്ചുവളരുന്നത് യഥാര്‍ത്ഥത്തില്‍ എങ്ങനെയിരിക്കുമെന്ന് ഈ സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നു. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തി പുതുക്കലിനും ജീവനുമായി ദൈവത്തെ ആശ്രയിക്കുന്നു.
അപ്പോള്‍ നമ്മള്‍ എങ്ങനെ അത്തരത്തിലുള്ള വ്യക്തിയാകും? വിനാശകരമായ ബന്ധങ്ങളില്‍ നിന്നും അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും ദൈവത്തിന്റെ പ്രബോധനത്തില്‍ ആനന്ദിക്കാനും 1-ാം സങ്കീര്‍ത്തനം നമ്മെ പ്രേരിപ്പിക്കുന്നു (വാ. 2). ആത്യന്തികമായി, നമ്മുടെ അഭിവൃദ്ധിക്ക് കാരണം ദൈവത്തിനു നമ്മിലുള്ള ശ്രദ്ധയാണ്: 'യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു'' (വാ. 6).
നിങ്ങളുടെ വഴി ദൈവത്തിനു സമര്‍പ്പിക്കുക, അവന്‍ നിങ്ങളെ എങ്ങുമെത്താത്ത പഴയ വഴികളില്‍ നിന്ന് വഴിതിരിച്ചുവിടുകയും നിങ്ങളുടെ ഹൃദയത്തിന്റെ മൂലവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന നദിയായി മാറുവാന്‍ തിരുവെഴുത്തുകളെ അനുവദിക്കുകയും ചെയ്യട്ടെ.
വാഴ്ത്തപ്പെട്ട അപ്പം
ഞങ്ങളുടെ മൂത്ത കുട്ടി കൗമാരത്തിലെത്തിയപ്പോള്‍, ഞാനും ഭാര്യയും അവളുടെ ജനനം മുതല്‍ ഞങ്ങള്‍ എഴുതുന്ന ഒരു ജേണല്‍ അവള്‍ക്ക് നല്‍കി. അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, തമാശകളും, അവിസ്മരണീയമായ ഒറ്റ വാചകങ്ങളും ഞങ്ങള്‍ രേഖപ്പെടുത്തി. ചില ഘട്ടങ്ങളില്‍ രേഖപ്പെടുത്തലുകള്‍ കത്തുകള്‍ പോലെയായിരുന്നു, അവളില്‍ ഞങ്ങള്‍ കാണുന്നതും അവളില്‍ ദൈവത്തിന്റെ പ്രവൃത്തി കാണുന്നതുമാണ് അവയില്‍ വിവരിച്ചത്. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍ ഞങ്ങള്‍ അത് അവള്‍ക്ക് നല്‍കിയപ്പോള്‍, അവള്‍ അമ്പരന്നു. അവളുടെ സ്വത്വത്തിന്റെ ഉത്ഭവത്തിന്റെ നിര്‍ണായക ഭാഗം അറിയാനുള്ള സമ്മാനം ഞങ്ങള്‍ അവള്‍ക്ക് നല്‍കി.
അപ്പം പോലെ സാധാരണമായ എന്തിനെയെങ്കിലും അനുഗ്രഹിക്കുന്നതിലൂടെ, യേശു അതിന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. അത് എന്തിനാല്‍ നിര്‍മ്മിക്കപ്പെട്ടോ അത് -മറ്റെല്ലാ സൃഷ്ടികളും - ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഭൗതിക ലോകത്തിന്റെ ഭാവിയിലേക്കാണ് യേശു വിരല്‍ ചൂണ്ടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സൃഷ്ടികളും ഒരു ദിവസം ദൈവത്തിന്റെ മഹത്വത്താല്‍ നിറയും. അതിനാല്‍, അപ്പം അനുഗ്രഹിക്കുന്നതില്‍ (മത്തായി 26:26), സൃഷ്ടിയുടെ ഉത്ഭവത്തെയും അന്ത്യത്തെയും യേശു ചൂണ്ടിക്കാണിക്കുന്നു (റോമര്‍ 8:21-22).
നിങ്ങളുടെ കഥയുടെ ''തുടക്കം'' ഒരുപക്ഷേ താറുമാറായിരിക്കാം. ഒരുപക്ഷേ ഭാവിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നില്ലായിരിക്കാം. എന്നാല്‍ ഒരു വലിയ കഥയുണ്ട്. നിങ്ങളെ ഉദ്ദേശ്യത്തോടെയും ഉദ്ദേശ്യത്തിനുവേണ്ടിയും സൃഷ്ടിച്ച നിങ്ങളില്‍ സന്തോഷിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്. നിങ്ങളെ രക്ഷിക്കാന്‍ വന്ന ദൈവത്തിന്റെ കഥയാണത് (മത്തായി 26:28); നിങ്ങളെ പുതുക്കാനും നിങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കാനും തന്റെ ആത്മാവിനെ നിങ്ങളില്‍ ഉള്‍പ്പെടുത്തിയ ഒരു ദൈവം. നിങ്ങളെ അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തിന്റെ കഥയാണത്.